ഉത്തരം: അരിപ്രാവ്
Spotted Dove, മണിപ്രാവ്, ചങ്ങാലി പ്രാവ്, കട്ടത്തി പ്രാവ്, ചക്കരക്കുട്ടപ്രാവ് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു.
അരിപ്രാവിനെ കാണാൻ നല്ല ഭംഗിയാണ്. എല്ലാ കാലത്തും നാട്ടിൻ പുറങ്ങളിലും പട്ടണങ്ങളിലും ഇവയെ കാണാം.
വരമ്പുകളിലും വഴിയോരങ്ങളിലും ഉള്ള തുറസായ സ്ഥലങ്ങളിലാണ് ഇവ ഇര തേടുക. നിലത്തു വീണുകിടക്കുന്ന ധാന്യങ്ങളും വിത്തുകളും ആണ് അരിപ്രാവിന്റെ ഭക്ഷണം.
അരിപ്രാവിന്റെ മൃദുല സ്വരത്തിലുള്ള പാട്ട് ഏറെ മാധുര്യമുള്ളതാണ്.
ഇണ പ്രാവുകൾ ഒരുമിച്ച് ഇരിക്കുമ്പോൾ ചില സമയത്ത് ഉയരമുള്ള മരത്തിന്റെ അഗ്രത്തിൽ നിന്ന് പെട്ടെന്ന് ഉയരത്തിലേക്ക് പറന്ന് പൊങ്ങുന്നു. എന്നിട്ട് ചിറകുകൾ വിടർത്തി ചക്രം പോലെ തിരിഞ്ഞ് വട്ടമിട്ട് പതുക്കെ പതുക്കെ താഴ്ന്നിറങ്ങും. മുകളിലേക്ക് പോകമ്പോൾ വളരെ ശക്തിയായി ചിറകടിക്കുന്നതിനാൽ കൈകൊട്ടുന്നതു പോലെയുള്ള ഒരു ശബ്ദം കേൾക്കാം. എന്നാൽ വളരെ നിശ്ശബ്ദമായി കാറ്റത്ത് ഒഴുകുന്നതു പോലെയാണ് താഴ്ന്നിറങ്ങുന്നത്. ചിലപ്പോൾ മൂന്നും നാലും പ്രാവുകൾ ഓരോന്നോരോന്നായി ഈ കസർത്ത് കാണിക്കാറുണ്ട്. രസകമായ ഈ സർക്കസ് കാണാൻ കൂടുകാർ ശ്രമിക്കുമല്ലോ ?
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.
English Wikipedia
Malayalam Wikipedia
പ്രവർത്തനങ്ങൾ
- അരിപ്രാവുകളേയും അവരുടെ കസർത്തുകളും കാണാൻ ശ്രമിക്കുക
- അരിപ്രാവിന്റെ ചിത്രം വരച്ച് നിറം കൊടുക്കുക.
- വീഡിയോ കണ്ടിട്ട് അരിപ്രാവ്, മാടപ്രാവ്, മഞ്ഞക്കാലൻ പച്ചപ്രാവ് ഇവ തമ്മിലുള്ള സാമ്യ വ്യത്യാസങ്ങൾ എഴുതുക.
"പാരാവതങ്ങൾ തൻ ചേടകളോടൊത്ത്
നേരേ കളിച്ചു തുടങ്ങീതപ്പോൾ
വട്ടം തിരിഞ്ഞ് തിരിഞ്ഞു മയങ്ങീട്ടു -
പെട്ടന്ന് കാന്ത തൻ മുന്നിൽ ചെന്ന്
അഞ്ചിതമായൊരു ചഞ്ചുപുടം തന്നെ -
യഞ്ചാതെ മെല്ലവേ വായ് കൊണ്ടുടൻ
ആനനം താഴ്ത്തുമുയർത്തിയുമമ്പോട്
ദീനത കൈവിട്ടു തൂകി തൂകി "
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ നിന്നുള്ള വരികളാണിവ. ഇവ ഈണത്തിൽ ചൊല്ലി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.
ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം