ചാലഞ്ച് 4 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: കുളക്കോഴി




White breasted waterhen, മുണ്ടക്കോഴി എന്നീ പേരുകളിൽ അറിയപ്പെടുന്നു. കൂട്ടുകാർ കുളക്കോഴിയെ കണ്ടിട്ടുണ്ടോ? നമ്മുടെ അനക്കം കേട്ടാൽ അവ ഓടിക്കളയും. അതിനാൽ ശബ്ദമുണ്ടാക്കാതെ ഒളിച്ചിരുന്നാൽ മാത്രമേ അതിനെ കാണാൻ കഴിയുകയുള്ളു. കണ്ടിട്ടില്ലെങ്കിലും എല്ലാവരും അവരുടെ ബഹളം കേട്ടിട്ടുണ്ടാവും. കൂവ... കൂവ... കൂവ... എന്നിങ്ങനെയാണ് ഇവരുടെ പാട്ട് തുടങ്ങുക. കറുപ്പും വെളുപ്പും നെറ്റിയിലെ പൊട്ടും എല്ലാം കൂടി ചേരുമ്പോൾ നല്ല ഭംഗിയാ ഇവരെ കാണാൻ. സാധാരണയായി കുളങ്ങൾക്കടുത്തുള്ള പൊന്തക്കാടുകളിലാണ് ഇവ കൂടുവക്കുക. ചിലപ്പോൾ മരക്കൊമ്പുകൾക്കിടയിലും അവ കൂടുവക്കാറുണ്ട്. ചുള്ളിക്കമ്പുകളും ചപ്പുകളും ഉപയോഗിച്ചാണ് കൂടുണ്ടാക്കുന്നത്. പെൺപക്ഷികൾ ഓരോ തവണയും ആറോ ഏഴോ മുട്ടകളിടും. മുട്ടയുടെ നിറം ഇളം മഞ്ഞയോ ഇളം ചുവപ്പോ ആയിരിക്കും. ചെറുമീനുകളും പ്രാണികളും ജലജീവികളും ധാന്യങ്ങളും വിത്തുകളുമൊക്കെയാണ് ഇവയുടെ ആഹാരം. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.


കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.



English Wikipedia

Malayalam Wikipedia

പ്രവർത്തനങ്ങൾ




  1. കുളക്കോഴിയെ കാണാൻ ശ്രമിക്കുക.

  2. കുളക്കോഴിയെ വരച്ച് നിറം കൊടുക്കുക.

  3. മലയാള കവിതകളിൽ കുളക്കോഴിയെക്കുറിച്ച് സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി എഴുതുക.

  4. നമ്മുടെ വീട്ടിലെ കോഴിപ്പൂവനും പറമ്പിലേക്ക് വിരുന്നുവന്ന കുളക്കോഴിയും തമ്മിൽ ഒരു തർക്കം. അവർ എന്തൊക്കെയാവും പറയുക. സംഭാഷണങ്ങൾ എഴുതുക. നാളെ നമുക്ക് പുതിയ കിളിയെ പരിചയപ്പെടാം.


ഈ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളോടൊപ്പം വലിയ കുട്ടികളും പങ്കു ചേരൂ. ഈ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കണേ.



ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം

Copyright 2020