ചാലഞ്ച് 3 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: ചെമ്പോത്ത്



Greater Coucal, Crow Pheasant, ഉപ്പൻ, ചകോരം, എന്നൊക്കെ പേരുണ്ട്. കൂട്ടുകാർ ഉപ്പനെ കണ്ടിട്ടുണ്ടോ? ശബ്ദം എന്തായാലും കേട്ടു കാണും. നമ്മുടെ ചങ്ങാതിക്ക് ചെമ്പിന്റെ നിറമുള്ള ചിറകുകളും പോത്തിന്റെ നിറമുള്ള ശരീരവും ആണ്. അതുകൊണ്ടാവാം ഈ പക്ഷിയെ ചെമ്പോത്തെന്നു് വിളിക്കുന്നത്. ചോരച്ചുവപ്പുള്ള കണ്ണുകൊണ്ടുള്ള നോട്ടം കണ്ട് പേടിക്കകയൊന്നും വേണ്ട. ആളൊരു പാവമാ.

ഓന്ത്, പല്ലി, പ്രാണികൾ, പാമ്പുകൾ ഇവയൊക്കെയാണ് പ്രധാന ആഹാരം.

പനകളുടേയും തെങ്ങുകളുടേയും നിറുകയിലുള്ള ഓലകൾക്കിടയിലും മുളങ്കൂട്ടങ്ങളിലും പൊന്തക്കാടുകൾക്കുള്ളിലും ആണ് ഇവ കൂടുവക്കുക. ഓലകളും ഇലകളും ചുള്ളിക്കമ്പുകളും ഒക്കെ വച്ച് വലിയ പന്തിന്റെ ആകൃതിയിലാണ് കൂടുണ്ടാക്കുന്നത്. കൂടിന്റെ ഒരു വശത്തായി വട്ടത്തിലുള്ള വാതിലും ഉണ്ടായിരിക്കും.

മരങ്ങളുടെ ഉയരത്തിലുള്ള കൊമ്പുകളിൽ ഇരുന്നാണ് ചെമ്പോത്ത് ഉറങ്ങുന്നത്‌. നല്ല നിലാവുള്ള രാത്രികളിൽ ചിലപ്പോഴൊക്കെ ഈ പക്ഷി ശബ്ദിക്കുന്നത് കേൾക്കാം.

ഇനി കൂട്ടുകാരൊക്കെ മുറ്റത്ത് പതുങ്ങിയിരുന്ന് ചെമ്പോത്തിനെ ഒന്നു കാണാൻ ശ്രമിക്കണേ. ശബ്ദവും ശ്രദ്ധിക്കുമല്ലോ.

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.



English Wikipedia

Malayalam Wikipedia

പ്രവർത്തനങ്ങൾ




  1. ചെമ്പോത്തിനെ നേരിട്ട് കാണാൻ ശ്രമിക്കുക.

  2. ചെമ്പോത്തിന്റെ ചിത്രം വരച്ച് നിറം കൊടുക്കുക.

  3. ചെമ്പോത്തിനെ കുറിച്ച് നാട്ടിൽ പ്രചാരത്തിലുള്ള ഏതെങ്കിലും ഒരു കേട്ടുകേൾവിയോ കഥയോ എഴുതക.

  4. ചെമ്പോത്തിന്റെ ശബ്ദം അനുകരിച്ച് നോക്കൂ. അനുകരിച്ച് ശബ്ദം ഉണ്ടാക്കിയത് റിക്കോർഡ് ചെയ്ത് ഗ്രൂപ്പിലിടാൻ മറക്കല്ലേ?


ഈ പ്രവർത്തനങ്ങളിൽ ചെറിയ കുട്ടികളോടൊപ്പം വലിയ കുട്ടികളും പങ്കു ചേരൂ. ഈ പ്രവർത്തനങ്ങൾ കൂടുതൽ കുട്ടികളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കണേ.



ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം

Copyright 2020