ചാലഞ്ച് 10 ഉത്തരം

വീഡിയോകൾ കാണുക

ഉത്തരം: ചിന്നക്കുട്ടുറുവൻ



White-cheeked Barbet, Small Green Barbet, പച്ചിലക്കുടുക്ക എന്നൊക്കെ അറിയപ്പെടുന്നു.

സാധാരണ പോലെ ചിന്നക്കുട്ടുറുവനെ കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഒരു പോസ്റ്റാണിത്. ഇതു കൂടാതെ "കുട്ടുറുവന്റെ കഥ" എന്ന പേരിൽ ഒരു പ്രത്യേക വീഡിയോയും കൂടി ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൂടി കണ്ടിട്ടു വേണം പ്രവർത്തനങ്ങൾ ചെയ്യാൻ.

സിലോൺ കുട്ടുറുവൻ, വലിയ ചെങ്കണ്ണൻ കുട്ടുറുവൻ, ആൽക്കിളി, ചെമ്പുകൊട്ടി ഇവയൊക്കെ കുട്ടുറുവന്റെ ബന്ധുക്കളാണ്.

ശബ്ദം കൊണ്ട് ഏറെ പരിചിതമെങ്കിലും അത്ര എളുപ്പത്തിൽ കണ്ടു പിടിക്കാൻ കഴിയാത്ത കിളിയാണ് ചിന്നക്കുട്ടുറുവൻ. കുട്ടുറുവന്റെ നിറവും അത് ഒളിച്ചിരിക്കുന്ന ഇലച്ചാർത്തുകളുടെ നിറവും പലപ്പോഴും വേർതിരിച്ചറിയാൻ പ്രയാസമാണ്.

പല തരം കായ്കളും ചെറിയ പഴങ്ങളുമാണ് കുട്ടുറുവന്റെ പ്രധാന ആഹാരം. അരയാൽ, പേരാൽ, വേപ്പ്, കഴനി, മഞ്ഞപ്പാവട്ട, ഞാവൽ തുടങ്ങിയ മരങ്ങളുടെ കായ്കൾ ഇവർക്ക് ഏറെ ഇഷ്ടമാണ്.

മുരിങ്ങ, മുരിക്ക് തുടങ്ങിയ ബലം കുറഞ്ഞ മരങ്ങളിൽ പൊത്തുകൾ ഉണ്ടാക്കി അവയിലാണ് ഇവർ കൂടു വയ്ക്കുന്നത്. ബദാം മരത്തിലും ഇവർ കൂടുവച്ചു കണ്ടിട്ടുണ്ട്.

ഓരോ തവണയും 2 മുതൽ 4 വരെ മുട്ടകൾ ഇടും. മുട്ടകളിൽ അടയിരിക്കുന്നതിന് മാത്രമല്ല, രാത്രിയിൽ ചേക്കേറുന്നതിനും ഇവർ മരപ്പൊത്തുകൾ ഉപയോഗിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.



English Wikipedia

Malayalam Wikipedia




പ്രവർത്തനങ്ങൾ




  1. ചിന്നക്കുട്ടുറുവന്റെ ശബ്ദം ശ്രദ്ധിച്ച് കേൾക്കുക. ഒളിച്ചിരിക്കുന്ന അതിനെ കാണാൻ ശ്രമിക്കുക.

  2. നിങ്ങളുടെ വീടിനടുത്തുള്ള ഏതൊക്കെ മരങ്ങളിലാണ് കട്ടുറുവൻ വരുന്നതെന്നും ഏതൊക്കെ പഴങ്ങളാണ് തിന്നുന്നതെന്നും നിരീക്ഷിക്കുക.

  3. "കുട്ടുറുവന്റെ കഥ" എന്ന വീഡിയോ കൂട്ടുകാർ കണ്ടിരിക്കുമല്ലോ? കൂടിന്റെ വാതിലിലൂടെ ആദ്യമായി പുറത്തേക്ക് നോക്കുന്ന കുഞ്ഞിക്കുടുറുവന്റെ മനോവിചാരങ്ങൾ ഒന്ന് എഴുതി നോക്കൂ.


ഓരോ ചാലഞ്ചും കഴിയുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളൊക്കെ ചെയ്യണേ. ചെയ്ത പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ ഇടുകയും വേണം

Copyright 2020